മണികണ്ഠൻ ആചാരിക്കു മികച്ച നടനുള്ള പുരസ്‌കാരം…

0

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള സിനിമ ലോകത്ത് താരം ഉറപ്പിക്കുക തന്നെ ചെയ്തു.

അമൃത്സറിൽ നടന്ന നാലാം ബയോസ്കോപ് ഗ്ലോബൽ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം മണികണ്ഠൻ സ്വന്തമാക്കി. കെ.പി. വ്യാസൻ സംവിധാനം ചെയ്ത ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മണികണ്ഠൻ ആചാരിക്ക് അവാർഡ് ലഭിച്ചത്

Share.