മന്ദാരത്തിന്റെ വിശേഷവുമായി ആസിഫ് അലി….വീഡിയോ കാണാം…

0

“മന്ദാരം” ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു.വീണ്ടും ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് എത്തുന്നത്.

വര്‍ഷ ബൊല്ലമയും അനാര്‍ക്കലി മരക്കാരുമാണ് നായികമാര്‍. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍.മാജിക് മൗണ്ടൈന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ടിനുതോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം സിനിമാനിയയാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മന്ദാരത്തിന്റെ വിശേഷവുമായി ആസിഫ് അലി….വീഡിയോ കാണാം…


Share.