മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ആക്ഷൻ ത്രില്ലറാണോ? പ്രതികരണവുമായി സംവിധായകൻ ഷാംദത്…

0

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്ട്രീറ്റ് ലൈറ്റ്‌സിനെക്കുറിച്ച് സംശയങ്ങൾക്ക് സംവിധായകൻ മറുപടിയുമായി എത്തിയിരിക്കുകയാണ്…

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
സ്ട്രീറ്റ് ലൈറ്റ്സിനെ കുറിച്ച് എനിക്ക് പറയാനുള്ളത്

എന്റെ ഈ ചിത്രത്തിന്റെ first look poster ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രത്തിന്റെ Genre നെ പറ്റിയുള്ള ചർച്ചകളും അനുമാനങ്ങളും കാണാൻ ഇടയായിരുന്നു…Dark Thriller, Suspense Thriller, Action Thriller, Crime thriller…അങ്ങനെ പലതും… പക്ഷെ ഈ സിനിമ മേൽ പറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടുന്ന ഒന്നല്ല…ഈ ചിത്രത്തിൽ action sequences ഉണ്ട്, എന്ന് കരുതി ഈ സിനിമ ഒരു action ത്രില്ലർ എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ Suspense elements ഉണ്ട്, Crime situations ഉണ്ട്…എന്നിരുന്നാലും specific ആയി ആ ഗണത്തിലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..

സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു ‘entertainment thriller’ എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. Entertainment എന്ന് പറയുമ്പോൾ, എല്ലാ തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു family audience നും enjoy ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന. ഒരു ത്രില്ലർ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലൻസോ ഒന്നു ഈ ചിത്രത്തിൽ ഇല്ല… മറിച്ച് എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങൾ പറയാൻ പോകുന്ന subject ലൂടെ ‘ത്രിൽ’ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്…

തിരക്കഥ demand ചെയ്യുന്ന humour, emotions, actions, romance….കൂടാതെ songs.. ഇവയെല്ലാം സ്ട്രീറ്റ് ലൈറ്റ്‌സ് നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്.
Songs നെ പറ്റി പറയാൻ ആണെങ്കിൽ ചിത്രത്തിൽ 4 പാട്ടുകൾ ആണുള്ളത് എല്ലാം കഥയെ കൊണ്ടു പോകുന്ന രീതിയിലുള്ള പാട്ടുകൾ.

ഞാൻ ഈ ചിത്രത്തിന്റെ genre നെ പറ്റി ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം പ്രധാനമായും, തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കരുത് എന്നെനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്… സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ആളുകളിലേക്ക് ഞാൻ ഈ പറഞ്ഞത് എത്തിച്ചു കൊണ്ടുള്ള സഹകരണം ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നു…

ജനുവരി 26 ന് സ്ട്രീറ്റ് ലൈറ്റ്‌സ് കത്തിതുടങ്ങുന്നതിന് മുൻപ് കൂടുതൽ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരുന്നതായിരിക്കും…Stay Blessed…

Share.

Comments are closed.