ബിലാൽ ആരാധകരെ ആവേശത്തിൽ ആഴ്ത്തി പുത്തൻ വാർത്ത…

0

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന മാസ്സ് ചിത്രമാണ് ബിഗ് ബി. ബിലാൽ ജോൺ കുരിശിങ്കൽ ആയി മമ്മൂട്ടി എത്തിയപ്പോൾ ഒരു മാസ്സ് കോമ്പോ പിറക്കുകയായിരുന്നു.. തീയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും പിന്നീട് ആരാധകർ ബിലാൽ ജോൺ കുരിശിങ്കലിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു.പത്തു വർഷങ്ങൾക്ക് ശേഷം എത്തിയ അമൽ നീരദ് ചിത്രമായ സി ഐ എ യിൽ ബിഗ് ബി യുടെ പശ്ചാത്തല സംഗീതം കടന്ന് വന്നിരുന്നു. പശ്ചാത്തല സംഗീതം കൊണ്ടും ഛായാഗ്രഹണം കൊണ്ടും എല്ലാം കാലത്തിന് മുൻപേ എത്തിയ ചിത്രമായിരുന്നു ബിഗ് ബി.രണ്ടാം ഭാഗമായി ബിലാൽ എന്ന പേരിൽ ചിത്രം എത്തുമെന്ന വാർത്ത ആരാധകർക്ക് വളരെ ആവേശം പകർന്നു.ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Share.