അഭ്യൂഹങ്ങൾക്ക് തീരുമാനം ! ലേലം 2 മാർച്ച് 3ന് ആരംഭിക്കും

0
അഭ്യൂഹങ്ങൾക്ക് തീരുമാനം ! ലേലം 2 മാർച്ച് 3ന് ആരംഭിക്കും

മലയാള സിനിമ ലോകം ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലേലം 2. ഒരു തലമുറ ആഘോഷമാക്കി മാറ്റിയ ഡയലോഗുകൾ കൊണ്ട് പ്രേക്ഷകരുടെ നെഞ്ചിൽ ഇടിമുഴക്കം സൃഷ്ടിച്ച പാത്ര സൃഷ്ടികൾ ആയിരുന്നു ആനകാട്ടിൽ ഈപ്പച്ഛനും ചാക്കോച്ചിയും. സുരേഷ് ഗോപിയുടെ കരിയറിൽ തന്നെ ഒന്നാം നിരയിൽ നിൽക്കുന്ന കഥാപാത്രമാണ് ചാക്കോച്ചി.

1997ൽ രഞ്ജി പണിക്കരുടെ  തൂലികയിൽ ജോഷി നിർമിച്ച ചിത്രം മലയാള സിനിമയുടെ ബോക്സോഫീസ് റെക്കോട്ടുകൾ കാറ്റിൽ പറത്തി ചരിത്രമാവുകയായിരുന്നു. സോമന്റെ മാലയാളികൾ എന്നും ഓർത്തിരിക്കുന്ന കഥാപാത്രംമാണ് ഈപ്പച്ഛൻ. സംവിധായകൻ രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ ആണ് ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്, സുരേഷ് ഗോപിയുടെ തന്നെ ഹിറ്റ് കഥാപാത്രമായിരുന്നു ഭരത് ചന്ദ്രനും രഞ്ജി പണിക്കർ തിരിച്ചു കൊണ്ട് വന്നിരുന്നു. കസമ്പ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിലൂടെയാണ് നിഥിൻ മലയാള സിനിമയിൽ അരങ്ങേറിയത്.

ചിത്രത്തിൻറെ ചർച്ചകൾക്ക് അവസാനം രാഷ്ട്രീയ തിരക്കുകൾ മൂലം സുരേഷ് ഗോപിക്ക് പകരം മോഹൻലാൽ ചാക്കോച്ചി ആവുന്നു എന്ന അഭ്യൂഹങ്ങൾ അണിയറയിൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ എല്ലാവിധ ഊഹാ ബോഹങ്ങളെയും കാറ്റിൽ പറത്തി അണിയറക്കാർ തന്നെ ഇപ്പോൾ വ്യക്തമായ ചിത്രം നൽകിയിരിക്കുന്നു,

ചിത്രത്തിൽ സുരേഷ് ഗോപി തന്നെ ചാക്കോച്ചി ആകുമെന്നും ചിത്രത്തിൻറെ ഷൂട്ടിങ് അടുത്ത മാസം (മാർച്ച്) 3ന് ആരംഭിക്കുമെന്നും അണിയറക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.

Share.