ഇത്തിക്കര പക്കി ലുക്കിന് ശേഷം തരംഗമായി ഓടിയനിലെ പുത്തൻ ലുക്കിൽ മോഹൻലാൽ

0

വ്യത്യസ്ത ഗെറ്റപ്പുകളിൽ മോഹൻലാൽ എത്തുന്ന ചിത്രമാണ് ഒടിയൻ. ഇതിനായി ശരീരഭാരം ലാലേട്ടൻ കുറച്ചിരുന്നു..ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ലുക്കിലുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്…ക്ലീന്‍ഷേവ് ചെയ്താണ് പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിന്നത്. ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തില്‍ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്.

മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷനും കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും.


ഒടിയനിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം…

Share.