കരിയറിലെ ഏറ്റവും വലിയ വിജയവുമായി നിവിന്‍ പോളി…കൊച്ചുണ്ണി നൂറുകോടി ക്ലബ്ബില്‍

0

കരിയറിലെ ഏറ്റവും വലിയ വിജയവുമായി നിവിന്‍ പോളി…കൊച്ചുണ്ണി നൂറുകോടി ക്ലബ്ബില്‍

മലയാള സിനിമാചരിത്രത്തില്‍ നൂറു കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാം ചിത്രമായി കായം കുളം കൊച്ചുണ്ണി. റിലീസായി നാല്‍പതു ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറുകോടി ക്ലബില്‍ ഇടംപിടിക്കുന്നത്. മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകനു ശേഷം നൂറുകോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ മലയാള സിനിമയാണ് കായംകുളം കൊച്ചുണ്ണി. പുലിമുരുകന്‍ 150 കോടിയാണ് കളക്റ്റ് ചെയ്തത്.

വിശദമായ കണക്കുകൾ സഹിതമാണ് ഈ വാർത്ത പ്രൊഡ്യൂസേഴ്‌സ് പുറത്തു വിട്ടത്
സിനിമയുടെ കേരള , ഔട്ട്‌സൈഡ് കേരള ഗോസ് – 57 കോടി

സാറ്റലൈറ്റ്, ഡിജിറ്റല്‍-15 കോടി

ജി.സി.സി-18 കോടി

ഔട്ട്‌സൈഡ് ജി.സി.സി-4.82 കോടി (യു.കെ യൂറോപ്പ്-1.75 കോടി, ന്യൂസിലാന്‍ഡ്-17 ലക്ഷം, അമേരിക്ക- 1.8 കോടി ,ആസ്‌ട്രേലിയ-1.10 കോടി)

ഓഡിയോ, വിഡിയോ റൈറ്റ്‌സ് -1 കോടി

ഡബ്ബിങ് റൈറ്റ്‌സ്-3.5 കോടി

ഹിന്ദി അവകാശം-3 കോടി

ആകെ-102.32 കോടി

Share.