കിനാവള്ളി റിലീസിന് ഒരുങ്ങുന്നു ജൂലൈ 27 മുതൽ

0

സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കിനാവള്ളി’ റിലീസിന് ഒരുങ്ങുന്നു. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലും തമിഴിലുമായി അവതരിപ്പിക്കുന്ന ഈ ചിത്രം പുതുമുഖങ്ങളുടെ സംഗമവേദിയാണ്.പ്രണയവും, സൗഹൃദവും ഫാന്റസിയും പിന്നെ ഒരല്‍പ്പം ഹൊററും ചേര്‍ന്ന ഒരു പ്രമേയം ആണ് കിനാവള്ളിയുടേത്.

‘ഒരു കള്ളക്കഥ’ എന്നു വേണമെങ്കിലും ഈ ചിത്രത്തെക്കുറിച്ച് പറയാം. Based on a fake story എന്ന ടാഗ്ലൈനിലൂടെ അതിന് ശ്രമിക്കുകയാണ്. ഒരു ഫുള്‍ ഹൊറര്‍, ഹ്യൂമര്‍, ലൗ സ്റ്റോറിയാണ് ഈ ചിത്രം. തിരക്കഥ ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍. നിഷാദ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകര്‍ന്നിരിക്കുന്നു.വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്.
ചിരിയുടെ കൂട്ടിൽ ഒരു കുഞ്ഞു പാട്ടിന്റെ പുലരികളുമായി പനിമലരും പ്രണയ ശലഭവും 👍

“പനിമലരും ” എന്ന വീഡിയോ ഗാനം : http://bit.do/erpGG

രാമഴയോ വീഡിയോ സോങ്ങ്: https://goo.gl/3zeWnf

Share.