കായംകുളം കൊച്ചുണ്ണിയുടെ രക്ഷകനായി മോഹൻലാൽ എത്തുന്നു…..

0

നിവിൻപോളി നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും എത്തുന്നു. ഇത് സംബന്ധിച്ച് നേരത്തെ പല വാർത്തകൾ വന്നിരുന്നെങ്കിലും ഇന്നലെയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് , കൊച്ചുണ്ണിയിലെ നായകൻ നിവിൻപോളി എന്നിവർ വാർത്തകൾ പുറത്ത് വിട്ടത്.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിക്കുക.

ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേയ്‌സ് ബുക്കില്‍ വ്യക്തമാക്കി. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുന്നു. ചിത്രീകരണം പുരാഗമിക്കുകയാണ്. റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.

Share.