പ്രേക്ഷക മനസ്സുകൾ കൊള്ളയടിച്ചു കൊണ്ട് പക്കിയും കൊച്ചുണ്ണിയും… കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം….

0

പ്രേക്ഷക മനസ്സുകൾ കൊള്ളയടിച്ചു കൊണ്ട് പക്കിയും കൊച്ചുണ്ണിയും… കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം….

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ന് പ്രദർശനത്തിന് എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി.ചിത്രീകരണം തുടങ്ങിയ കാലം മുതലേ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണിത്. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായി എത്തിയപ്പോൾ ഇത്തിക്കര പക്കിയായി മോഹൻലാൽ വേഷമിട്ടു. ടീസർ, ട്രെയിലർ, ഗാനങ്ങൾ എന്തിന് ഏറെ പറയുന്നു ഇത്തിക്കര പക്കിയുടെ ഓരോ ചിത്രങ്ങൾ വരെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചവയാണ്.

ബിഗ് ബഡ്ജറ്റ് ചിത്രം മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി 351ൽ പരം തീയറ്ററുകളിൽ 1700 പ്രദർശനങ്ങളുമായി ആണ് എത്തിയത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. പതിനായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ അണി നിരന്നപ്പോൾ മലയാളത്തിലെ മുൻ നിര താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തി. താര സമ്പൂർണമായ ചിത്രത്തിന് എങ്ങും മികച്ച റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. തീയറ്ററുകളിൽ ആവേശത്തിന്റെ ആർപ്പുവിളികൾ മാത്രമാണ് കേൾക്കാൻ ഉള്ളത്.


മലയാള സിനിമയിൽ ഇത്രയും സാങ്കേതിക പൂർണ്ണതയിൽ എത്തിയ മറ്റൊരു ചിത്രവും ഉണ്ടാകുകയില്ല, അത്രയ്ക്കും ഗംഭീര മേക്കിങ് ആണ് ചിത്രത്തിന് ഉള്ളത്. മികച്ച രീതിയിൽ ചിത്രത്തെ പ്രേക്ഷകന് മുൻപിൽ എത്തിക്കാൻ സംവിധായകന് സാധിച്ചു. മാത്രമല്ല ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചു ഇരുത്തുന്ന തരത്തിലുള്ള ആവേശകരമായ തിരക്കഥ ഒരുക്കി ബോബി സഞ്ജയ് ടീം കൈയടി നേടിയെടുത്തു. പലപ്പോൾ ആയി ഓരോ മലയാളിയും കേട്ട കഥയാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ. കൊച്ചുണ്ണിയുടെ ജീവിതത്തോട് പൂർണമായും സത്യസന്ധത പുലർത്തിയ ചിത്രം ബോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഉള്ള സാങ്കേതിക മികവ് അവകാശപ്പെടാം.


നിവിൻ പോളി എന്ന നടന്റെയും താരത്തിന്റെയും കരിയർ ബെസ്റ്റ് പ്രകടനത്തിനാണ് കൊച്ചുണ്ണിയിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയിലെ സാധാരണക്കാരനായ കൊച്ചുണ്ണി ആയും രണ്ടാം പകുതിയിലെ കായംകുളം കൊച്ചുണ്ണി ആയും നിവിൻ നടത്തിയത് അത്ര മികച്ച പ്രകടനമാണ്. ലുക്ക് കൊണ്ട് മാത്രമല്ല ശരീര ഭാഷ കൊണ്ടും നിവിൻ എന്ന നടൻ ഞെട്ടിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി ഈ നടൻ നടത്തിയ മുഴുവൻ പരിശ്രമത്തിന്റെയും ഫലം സ്‌ക്രീനിൽ നമ്മുക്ക് കാണാൻ കഴിയും…


ഇത്തിക്കര പക്കിയായി മോഹൻലാൽ ഞെട്ടിച്ചു. മോഹൻലാൽ തന്റെ പ്രകടന മികവ് കൊണ്ട് പതിവ് പോലെ തീയറ്ററുകളെ ഇളക്കി മറിച്ചു. ഇത് വരെ ഉള്ള രീതികളിൽ നിന്ന് വ്യത്യസ്തമായ പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്. ഇരുപത് മിനിറ്റ് കൊണ്ട് ചിത്രത്തിലെ മുഴുവൻ ക്രെഡിറ്റും മോഹൻലാൽ സ്വന്തമാക്കും. അത്രയ്ക്ക് മികവുറ്റ പ്രകടനമാണ് പക്കിയിൽ നിന്നും പ്രേക്ഷകന് ലഭിച്ചത്.

ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ചവരും മികവാർന്ന പ്രകടനം കാഴ്ചവെച്ചു.ബാബു ആന്റണി, സണ്ണി വെയിൻ, മണികണ്ഠൻ, ഷൈൻ ടോം, സുധീർ കരമന, അമിത് ചക്കാലക്കൽ നായികയായി എത്തിയ പ്രിയ ആനന്ദ് തുടങ്ങി ഓരോ താരങ്ങളും മികവുറ്റ പ്രകടനം കൊണ്ട് ചിത്രത്തെ ഗംഭീരമാക്കി.ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കിയിരിക്കുന്നത്.ക്യാമറക്കണ്ണുകളിലൂടെ അതി മനോഹരമായി പക്കിയെയും കൊച്ചുണ്ണിയേയും ഒപ്പിയെടുത്ത് ബിനോദ് പ്രധാൻ, നീരവ് ഷാ, സുധീർ പൽസാനേ എന്നിവരും കായംകുളം കൊച്ചുണ്ണിയെ ഒരു അനുഭവമാക്കി തീർത്തു. ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും BGMഉം കൊച്ചുണ്ണിയെ മറ്റൊരു തലത്തിൽ തന്നെ എത്തിച്ചിട്ടുണ്ട്.


ഏതൊരു പ്രേക്ഷകനും ആവേഷത്തോടെയും മടുപ്പ് കൂടാതെയും കാണാൻ സാധിക്കുന്ന ഒരു ദൃശ്യ വിസ്മയം തന്നെയാണ് കായംകുളം കൊച്ചുണ്ണി എന്നത് ഉറപ്പ്..

Share.