ആദ്യ ദിനത്തിൽ തന്നെ വമ്പൻ കളക്ഷനുമായി കൊച്ചുണ്ണി…..

0

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്നലെ പ്രദർശനത്തിന് എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി 351ൽ പരം തീയറ്ററുകളിൽ 1700 പ്രദർശനങ്ങളുമായി ആണ് എത്തിയത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. പതിനായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ അണി നിരന്നപ്പോൾ മലയാളത്തിലെ മുൻ നിര താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തി. താര സമ്പൂർണമായ ചിത്രത്തിന് എങ്ങും മികച്ച റിപ്പോർട്ടുകൾ ആണ് ആദ്യ ദിനത്തിൽ ലഭിച്ചത്.

പ്രേക്ഷകർ കൊച്ചുണ്ണിയേയും പക്കിയെയും സ്വീകരിച്ചു എന്നതിന് ആദ്യ ദിന കളക്ഷൻ തന്നെ ധാരാളം. 5കോടി 3ലക്ഷം രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം വാരി കൂട്ടിയത്. ഗോകുലം മൂവീസ് ആണ് കളക്ഷൻ വിവരങ്ങൾ പുറത്തു വിട്ടത്.കേരളത്തിൽ നിന്ന് മാത്രമുള്ള കളക്ഷൻ ആണിത്.

Share.