കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തുന്നു…

0

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭ്രഹ്മണ്ട ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങുന്നു…. ഷൂട്ടിംഗ് തുടക്കം മുതലെ മാധ്യമങ്ങളിൽ വാർത്തകൾ കൊണ്ട് നിറഞ്ഞ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കര പക്കിയായി ലാലേട്ടൻ എത്തിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിയായി പ്രേക്ഷകന്.


ദേശീയ പുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കള്ളന്‍ കൊച്ചുണ്ണി എന്നതിനപ്പുറം കൊച്ചുണ്ണിയുടെ പ്രണയ ജീവിതവും ചിത്രത്തിന് വിഷയമാകുന്നുണ്ട്.
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുന്നു.ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സൗണ്ട്, വിഎഫ്എക്‌സ് ടീമാണ് കായംകുളം കൊച്ചുണ്ണിക്ക് പിന്നിലും.സഞ്ജയും ബോബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

Share.