ചിരിയുടെ കല്ല്യാണമേളം ! റിവ്യു വായിക്കാം

0
ചിരിയുടെ കല്ല്യാണമേളം ! റിവ്യു വായിക്കാം

മലയാള സിനിമയില്‍ ഇപ്പോള്‍ ത്രാപുത്രന്മ്മാര്‍ അരങ്ങു വാഴുന്ന കാലമാണ്. ദുല്ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും വിനീത്-ധ്യാന്‍ ശ്രീനിവാസനും ഗോഗുല്‍ സുരേഷ്മെല്ലാം മലയാള സിനിമ ലോകത്ത് തങ്ങളുടേതായ സ്ഥാനങ്ങള്‍ നേടിയെടുത്ത് കഴിഞ്ഞിരിക്കുന്നു. ആ നിരയിലേക്ക് മലയാളികളുടെ ജനപ്രിയ താരമായ മുകേഷിന്റെ മകന്‍ ശ്രാവൺ മുകേഷ് അരങ്ങേറുകയാണ്.സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് നായര്‍ സംവിധാനം ചെയ്യ്ത കല്ല്യാണം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ശ്രാവണ്‍ നായകനായി എത്തിയ ചിത്രത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നസ്രിയയുറെ ടബ്ബ് സ്മാഷിലൂറെ പ്രേക്ഷക പരിചിതയായ വര്‍ഷ ബൊമ്മല്ലയാണ് നായിക.സുമേഷ് മധുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. രാജേഷ് നായരുടേതാണ് കഥ. 

മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി അടക്കമുല്ലവരുടെ ആശിര്‍വാദത്തോടെ ഇന്ന്‍ പുറത്തിറങ്ങിയ ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു ക്ലീന്‍ എന്റെര്ടനാര്‍ ആണ്. ചിത്രത്തിന്‍റെ കഥയിലേക്ക് നോക്കുമ്പോള്‍ ശ്രാവണ്‍ മുകേഷ് അവതരിപ്പിക്കുന്ന ശരത്തിന്റെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്, ചെറുപ്പം മുതല്‍ സരത്തിന്റെ മനസ്സില്‍ കയരിക്കൂടിയതാണ് ശാരി പക്ഷെ വര്‍ഷങ്ങള്‍ ഇത്രയായിട്ടും അവനത് അവളെ അറിയിക്കാന്‍ കഴിയുന്നില്ല, ശരത്തിനെ സഹായിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കലുമായിട്ടു ഒരു പാടു പേരും അവനു ചുറ്റുമുണ്ട്, ശരത്തിന്റെയും സാരിയുടെയും പ്രനയത്തിലൂറെയും തുടര്‍ന്നു നടക്കുന്ന സംബവങ്ങലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

വളരെ ലളിതമായ കഥ രസകരമായി തന്നെയാണ് സംവിധായകന്‍ രാജേഷ്‌ നായര്‍ അവതരിപ്പിച്ചിരിക്കുന്നത്, തന്റെ മുന്‍ ചിത്രമായ സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ തന്റെ അവതരണ മികവ് പ്രേക്ഷകര്‍ക്ക് കാനിച്ച്ചുകൊടുത്തിട്ടുല്ലതാണ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രാവൺ മുകേഷ്ന്‍റെ എനെര്‍ജെറ്റിക്ക് ആയുള്ള അഭിനയ മികവ് തന്നെയാണ് എടുത്തു പറയേണ്ടത്. തുടക്കക്കാരന്റെ പതര്‍ച്ച്ചകള്‍ ഒന്നും തനെയില്ലാതെ തന്റെ അരങ്ങേറ്റ വേഷമായ ശരത്തിന്റെ ശ്രാവൺ അതി ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്, ഏറെ കാലത്തിനു ശേഷം മുകേഷ് ശ്രീനിവാസന്‍ കോംമ്പോയുടെ അതി ഗംഭീര പ്രകടനവും ചിത്രത്തിന്‍റെ അതിന്റെ മാറ്റ് ഇരട്ടിയാക്കുന്നു.സാജു നവോദയ, നാരായണന്‍ കുട്ടി, ധര്‍മജന്‍ ബോള്‍ഗാട്ടി ഹരീഷ് കണാരന്‍ എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷം ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ബിനേന്ദ്ര മേനോൻ ആണ് ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ സൂരജ് ഇ എസ്‌ എന്ന എഡിറ്റർ തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട ഒഴുക്കും സാങ്കേതിക നിലവാരവും പകർന്നു നൽകുകയും ചെയ്തു. പ്രകാശ് അലക്സ് ആണ് കല്യാണത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. ദുല്ഖര്‍ അടക്കമുള്ളവര്‍ പാടിയ ചിത്രത്തിലെ ഗാനങ്ങളും സിനിമയുടെ ആസ്വാദനക്ക് ഒഴുക്ക് നല്‍കുന്നുണ്ട്.

കുടുംബ സമേതം ആസ്വദിക്കാന്‍ കഴിയുന്ന 100% കംബ്ലീറ്റ് ഫാമിലി എന്‍റെര്‍ടനര്‍ തന്നെയാണ് കല്ല്യാണം

Share.