അഞ്ച് വർഷങ്ങൾക്കിടയിൽ ആറ് ചിത്രങ്ങൾ ! എല്ലാം സൂപ്പർ ഹിറ്റ് ! രണ്ടു ചിത്രങ്ങൾക്ക് രണ്ടാം ഭാഗം !

0
അഞ്ച് വർഷങ്ങൾക്കിടയിൽ ആറ് ചിത്രങ്ങൾ ! എല്ലാം സൂപ്പർ ഹിറ്റ് ! രണ്ടു ചിത്രങ്ങൾക്ക് രണ്ടാം ഭാഗം !


രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ക്രിസ്തുമസിന് തിയ്യറ്ററുകളിൽ എത്തുകയാണ്, കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ആറാമത്തെ ചിത്രം ആണ് പ്രേതം 2. 2013ൽ പുണ്യളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ആരംഭിച്ചത്. തുടർന്ന് സു.. സു… സുധി വാത്മീകം, പ്രേതം , പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ,
ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളും ഇവർ ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തി, ഇവ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വിജയങ്ങളും സമ്മാനിച്ച ചിത്രങ്ങൾ ആയിരുന്നു. മാത്രമല്ല ഈ സിനിമകൾ എല്ലാം തന്നെ നിർമ്മിച്ചതും രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നായിരുന്നു.

2016ലാണ് പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായിരുന്നത്.

വരിക്കാശ്ശേരി മനയാണ് പ്രധാനലൊക്കേഷന്‍. രണ്ടാം ഭാഗത്തില്‍ ‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പനും ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

വീണ്ടും മെന്റലിസ്റ്റിന്റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. ചിത്രത്തിലെ മെന്റലിസ്റ്റായുള്ള ജയസൂര്യയുടെ പ്രകടനവും വസ്ത്രധാരണവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറിന്റേതായിരുന്നു.

Share.