ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും- പ്രേതം 2

0
ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും- പ്രേതം 2

മലയാള സിനിമയിൽ ഇന്ന് തൊട്ടതെ ല്ലാം പൊന്നാക്കിയ കൂട്ടുകെട്ടാണ് ജയസൂര്യ-രഞ്ജിത്ത് ശങ്കർ സഖ്യം പത്ത് സിനിമകളാണ് ഇതുവരെ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ അഞ്ച് സിനിമകളിലെ നായകന്‍ ജയസൂര്യയായിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. വെറുമൊരു കാഴ്ചകൾക്കും നേരം പോക്കുകൾക്കും അപ്പുറം പ്രമേയം കൊണ്ടും സന്ദേശങ്ങൾ കൊണ്ടും മലയാളിമനസ്സുകൾ തൊട്ടുണർത്തിയവയായിരുന്നു ഈ കൂട്ടുകെട്ടിൽ വന്ന ഓരോ ചിത്രങ്ങളും.
അടുത്തിടെ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടിപോലും ബോക്സോഫീസ് വിജയത്തിനും അപ്പുറം മലയാള സിനിമയിൽ തന്നെ വിപ്ലവകരമായ ഒരു പ്രമേയം ആയിരുന്നു കൈകാര്യം ചെയ്തത്.

ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നു എന്നാണു അണിയറയിൽ നിന്നും പുതിയ അറിവുകൾ. 2016 ൽ പുറത്തിറങ്ങിയ ഇതേ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് മലയാളത്തിന്റെ പ്രിയ സഖ്യം വീണ്ടും ഒന്നിക്കുന്നത് എന്നാണു പുതിയ വാർത്തകൾ.മെന്റലിസ്റ്റായ ഡോണ്‍ ജോണ്‍ബോസ്‌ക്കോ എന്ന പുതുമയുള്ള കഥാപാത്രവുമായി പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി വന്ന ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരുന്നു. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ഗോവിന്ദ് പത്മസൂര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, പേളി മാണി, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍ എന്നിവർ ആയിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

പ്രേതം 2  വിനെ കുറിച്ച് മറ്റുവർത്തകൾ ഒന്നും തന്നെ സംവിധായകനോ മറ്റു പ്രധാന താരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്തു അറിയിച്ചിട്ടില്ല. മെന്റലിസ്റ്റായി പ്രേക്ഷകരെ ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത  ഡോണ്‍ ജോണ്‍ബോസ്‌ക്കോയുടെ ഒരു രണ്ടാം വരവിനായി നമ്മുക്ക് പ്രതീക്ഷകളോടെ കാത്തിരിക്കാം

Share.