ചൈനയിലെത്തിയ ഇന്ത്യൻ ചിത്രങ്ങൾ ! ലിസ്റ്റിൽ മമ്മൂട്ടി ചിത്രം പേരൻബും ഇടം നേടാൻ ഒരുങ്ങുന്നു

0

ചൈനയിലെത്തിയ ഇന്ത്യൻ ചിത്രങ്ങൾ ! ലിസ്റ്റിൽ മമ്മൂട്ടി ചിത്രം പേരൻബും ഇടം നേടാൻ ഒരുങ്ങുന്നു

ഇന്ത്യൻ സിനിമകൾ വിദേശത്ത് പ്രദർശിപ്പിക്കുന്നത് കൗതുകകരമായ കാര്യമൊന്നുമല്ല, ഇന്ത്യക്ക് പുറത്തും ഒരുപാട് സ്വാദേശികൾ ഉള്ളതിനാൽ ലോകത്തിൽ പല രാജ്യങ്ങളിലും ഇന്ത്യൻ സിനിമയ്ക്ക് മാർക്കറ്റ് ഉണ്ട്, എന്നാൽ ചൈന പോലുള്ള രാജ്യങ്ങളിൽ ഒരു ഇന്ത്യൻ ചിത്രം മൊഴി മാറ്റി എത്തുന്നത് ഒരൽപം അത്ഭുതം തന്നെയാണ്, വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഈ ഗണത്തിൽ ചൈനയിൽ പ്രദർശ്ശനത്തിന് എത്തിയിട്ടുള്ളൂ എന്നിപ്പറഞ്ഞാൽ പത്തോളം ചിത്രങ്ങൾ അതിൽ നമ്മുടെ മമ്മൂക്ക ചിത്രം കൂടി ഉണ്ടെന്നാണ് അഭിമാനകരമായ കാര്യം. റാം ചിത്രം പേരൻബ് ആണ് ആ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ചൈനയിലെ ഷാങ്കി ചലച്ചിത്രമേളയിൽ പ്രദർസിപ്പിച്ച ചിത്രത്തിന് വൻ സ്രീകാര്യത ആണ് ലഭിച്ചത്, തുടർനാണ് ചൈനയിൽ റിലീസ് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.

1951ൽ പുറത്തിറങ്ങിയ ബോളിവുഡ് ക്ലാസിക്ക് ചിത്രം ആവര ആണ് ആദ്യമായി ചൈനയിൽ എത്തിയ ഇന്ത്യൻ ചിത്രം. പിന്നീട് 2009ൽ അമീർ ഖാൻ ചിത്രം 3 ഇടിയറ്റ്‌സ് പ്രദര്ശനത്തിനെത്തി, തുടർന്ന് അമീർ ഖാൻ ചിത്രങ്ങളായ ദങ്കൽ, പികെ, ധൂം 3യും ഷാരൂഖ് ഖാൻ ചിത്രങ്ങളായ മൈ നെയിം ഈസ് ഖാൻ, ഫാൻ,ചിത്രങ്ങളും ബോളിവുഡിൽ നിന്നും എത്തി. തെന്നിന്ത്യയുടെ വരവ് അറിയിച്ചത് രാജമൗലി ചിത്രമായ ബാഹുബലിയിലൂടെയാണ് 40,000 സ്‌ക്രീനുകളിൽ ആണ് ബാഹുബലി ചൈനയിൽ എത്തിയത്, തലവർ ചിത്രം 2.0 56,000 സ്‌ക്രീനുകളുമായി ആ റെക്കോർഡ് ബ്രെക്ക് ചെയ്യാൻ ഒരുങ്ങുന്നുണ്ട്, വിജയ് ആറ്റ്ലി ചിത്രമായ മേറസലും ചൈനയിൽ പ്രദർശ്ശനത്തിനെത്തിയിരുന്നു.

Share.