മായികലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന മാന്ത്രിക ചിത്രം ഇബിലീസ്… റീവ്യൂ വായിക്കാം….

0

മായികലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന മാന്ത്രിക ചിത്രം ഇബിലീസ്… റീവ്യൂ വായിക്കാം….

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും രോഹിത് വിഎസും. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഇബിലീസ്. ഇത് വരെ കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന കഥാപാത്രം.., തീർത്തും വ്യത്യസ്തമായ ഒരു ചലച്ചിത്ര ആവിഷ്കാരം അതാണ് ഇബിലീസ്.


കേരത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഇബിലീസ്, കിങ്‌ ലയറിന് ശേഷമുള്ള മഡോണ സെബാസ്റ്റിയന്റെ മലയാള ചിത്രം. ആസിഫ് അലി – രോഹിത് കൂട്ടുകെട്ടിലുള്ള രണ്ടാമത്തെ ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളാണ് ചിത്രത്തിന് ഉള്ളത്.


ഇന്നലെ കൊച്ചിയിൽ നടന്ന പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.ഒരു സാങ്കല്‍പ്പിക ഗ്രാമവും അവിടത്തെ കുറെ വിശ്വാസങ്ങളും അവിടുത്തെ കഥാപാത്രങ്ങള്‍ എന്നിവയൊക്കെയാണ് ഇബിലീസ്.ചിത്രത്തില്‍ വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് എത്തുമ്പോള്‍ ഫിദയായാണ് മഡോണ എത്തുന്നത്.


ഫാന്റസിയുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനോഹരമായ ഒരു ചിത്രമാണ് ഇബിലീസ്. തുടക്കം മുതൽ ഒടുക്കം വരെ വളരെ മികച്ച നർമ്മങ്ങൾ സമ്മാനിക്കുന്നു. പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന അഥവാ ചിന്തിക്കാത്ത തരത്തിലുള്ള മികച്ച ഒരു ക്ലൈമാക്സ് നൽകുന്നുണ്ട്.


അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ പോലെ തന്നെ വ്യത്യസ്തമായ ഒരു ചിത്രം തന്നെയാണ് ഇബിലീസ്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകനെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്. സർകീട്ട് മുത്തച്ഛൻ, ബീവി, അബൂബക്കർ തുടങ്ങി ഒരു പിടി നല്ല കഥാപാത്രങ്ങൾ നമ്മൾക്ക് ചിത്രത്തിൽ കാണാനായി സാധിക്കുന്നു…


ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്‍ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്.ലാൽ സൈജുകുറുപ്പ്,ശ്രീനാഥ് ഭാസി,സിദ്ധിഖ്,രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എല്ലാവരും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചു.. വൈശാഖനായി ആസിഫ് അലി മിന്നുന്ന പ്രകടനം തന്നെ പ്രേക്ഷകനൊരുക്കി. മികച്ച തിരക്കഥയും സംവിധാനവും ഛായാഗ്രഹണം എല്ലാം ഒത്തിണങ്ങിയ വേറിട്ട ഒരു ചലച്ചിത്ര ആവിഷ്കരമാണ് ഇബിലീസ്. തീയറ്ററുകളിൽ നിങ്ങളെ ഈ ഇബിലീസ് നിരാശരാക്കില്ലാ എന്ന് ഉറപ്പ്..

Share.