സൗദിയിലെ ആദ്യ മലയാളം സിനിമ ബി.ടെക്ക്

0
സൗദിയിലെ ആദ്യ മലയാളം സിനിമ ബി.ടെക്ക്

സൗദി അറേബിയയിൽ ആദ്യം റിലീസ് ചെയ്യുന്ന മലയാളം സിനിമയായി ബി. ടെക്ക് റിലീസ് ചെയ്യുന്നു. ജൂൺ 14 നു റിയാദ് പാർക്കിലെ വോക്ക്സ് തിയ്യറ്ററിൽ ആണ് ചിത്രം പ്രദർശ്ശനത്തിനെത്തുന്നത്. നിലവിൽ രജനികാന്തിന്റെ കാലയും വോക്‌സിൽ പ്രദർശ്ശിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി കുടുംബങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേകം പ്രദർശ്ശനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും അതികം പ്രാവാസി മലയാളികൾ ഉള്ള നാടാണ് സൗദി അറേബ്യാ അവിടെ ഒരു മലയാള ചലച്ചിത്രം പ്രദർശ്ശനത്തിനെത്തുന്നു എന്നത് തന്നെ വിപ്ലവകരമായ ഒരു മാറ്റം ആണ്. 

പോയ മാസം കേരളത്തിൽ പ്രദർശ്ശനത്തിനെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ആളാണ് നേടിയെടുത്തത്. നവാഗതനായ മൃദുല്‍ വാര്യരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ശ്രീനാഥ് ഭാസി, അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ് , തുഷാർ, തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അഭിനയിക്കുന്നത്.

 

Share.