തിയ്യറ്ററിൽ തർക്കം ! ഒടിയനെ കടത്തി സി ഐ ടി യു തൊഴിലാളികൾ

0

തിയ്യറ്ററിൽ തർക്കം ! ഒടിയനെ കടത്തി സി ഐ ടി യു തൊഴിലാളികൾ

നോക്കുകൂലി നൽകാത്തതിനെ പേരിൽ ത്രിശൂർ രാഗം തിയ്യറ്ററിൽ ഇറങ്ങിയ സിനിമാ നോട്ടീസുകളും പോസ്റ്ററുകളും സി ഐ ടി യു തൊഴിലാളികൾ ബാലയാമായി കടത്തിക്കൊണ്ടുപോയി. വാൻ തുക നൽകാൻ തിയറ്റർ ഉടമ വിസമ്മതിച്ചതോടെയാണ് സംഘം ചേർന്ന് തിരിസിച്ചെത്തിയ തൊഴിലാളികൾ പോസ്റ്റർ അടക്കം കടത്തിക്കൊണ്ടുപോയത്.
ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മോഹൻലാലിന്റെ ഒടിയൻ, വിജയ് സൂപ്പറും പൗര്ണമിയും എന്നീ സിനിമകൾക്ക് വേണ്ടിയായിരുന്നു 63 കേട്ട് പോസ്റ്ററുകൾ. ശിവകാശിയിൽ നിന്നും കൊണ്ടുവന്ന ഇവ നേരത്തെ തന്നെ ബസിൽ നിന്നും ഇറക്കി വെച്ചിരുന്നു. ഇതിനു കൊറിയർ കമ്പനിക്കാർ ഇറക്കി വെക്കുകയും കൂലിയും നൽകുകയും ചെയ്തിരുന്നു, ഇതിനു സി ഐ ടി യു തൊഴിലാളികൾ നോക്ക് കൂലി ചോദിച്ചപ്പോൾ സർക്കാർ നിശ്ചയിച്ച കൂലി നൽകാൻ തയ്യാറാണെന്ന് തിയറ്റർ ഉടമ അറിയിച്ചു.
എന്നാൽ തൊഴിലാളികൾ ഇരട്ടിയിലധികം തുക ആവശ്യപ്പെടുകയും സംഭവം തർക്കത്തിൽ കാലാശിക്കുകയും തുടർന്നുമാണ് പോസ്റ്ററുമായി കടന്നു കളയുകയും ചെയ്തത്.
തിയ്യറ്റർ ഉടമ ഈസ്റ്റ് പൊലീസിന് പരാതി നല്കിയതിനെത്തുടർന്നു ഉണ്ടായ ചർച്ചയിൽ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൽ സർക്കാർ നിശ്ചയിച്ച തുക അടക്കാമെന്ന നിർദ്ദേശത്തിൽ പ്രശനം പരിഹരിക്കപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ജനറൽ ആശുപതിക്ക് സമീപം ഇറക്കിവെച്ച പോസ്റ്ററുകൾ വൈകീട്ട് 4:30ടെ തിയ്യറ്ററിൽ ജോഴിലാളികൾ എത്തിച്ചു കൊടുത്തു

Share.