ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ!ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യൻ

0
ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ!ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യൻ

നീതന്നെയാണു ഞാനെന്നോതി നിൽക്കുന്ന കാനന ജ്യോതിയാണയ്യൻ മാനവൻ കാണ്മതിന്നപ്പുറം നീളുന്ന പ്രാക്തന സത്യമാണയ്യൻ കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള കാടിന്റെ കരളെഴുത്തയ്യൻ “സ്വാമിയയ്യൻ സ്നേഹഗാമിയയ്യൻ പഞ്ചഭൂതങ്ങൾക്കു നാഥനയ്യൻ” ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന ആത്മാനുഭൂതിയാണയ്യൻ ഇരുമുടിയിലല്ല നിൻ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യൻ ആദി മലയൻ തൻ തപസ്സാൽ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യൻ തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ – സ്പന്ദനമാണെനിക്കയ്യൻ മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന നോവിന്റെ പമ്പയാണയ്യൻ

 

A song on Ayyappa, in the wake of present socio-political discussions on different beliefs and mythological convictions. For us, Ayyappa hails to be the embodiment of the doctrine of oneness – ‘Tatvamasi’, which means ‘it’s you’. Music, Rendering & Editing : Bijibal Lyrics : Hari Narayanan B K Percussion : Santhosh Varma Mixing & Mastering : Nandhu Kartha Cinematography : Prayag Mukundan Colourist : Sujith Lal Assistant Directors : Anand Sreenivasan Teeyez Indran DI Lab : Action Frames Media Album art designs : Razal Pareed @Backbenchers. Inc. Produced & Published by : Bodhi Silent Scape

 

 

 

Share.