നിരവധി പ്രത്യേകതകൾ പകർന്ന് നൽകി ഐക്കരകോണത്തെ ഭിഷ്ഗ്വരന്മാർ…. റിവ്യൂ വായിക്കാം…

0

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഐക്കരകോണത്തെ ഭിഷ്ഗ്വരന്മാർ. ബിജു മജീദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനാണ്.പത്ത് ഭാഷകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആരോഗ്യരംഗത്ത് നിന്ന് നമ്മുടെ സമൂഹം നേരിടുന്ന പലവിധ വെല്ലുവിളികളും അവ സൃഷ്ടിക്കുന്ന സമൂഹ്യപ്രശനങ്ങളും കോർത്തിണക്കി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്.മനസ്സുനിറയെ നന്മയും നിഷ്ക്കളങ്കതയും ഒരുപാട് ഒരുപാടുള്ള ഒരു ഗ്രാമമാണ് ഐക്കരകോണം. ഇവിടുത്തെ മനുഷ്യരുടെ സ്നേഹവും കുടുംബബന്ധങ്ങളും അഗാധതലത്തില്‍ സ്പര്‍ശിക്കുന്ന രീതിയിലാണ് ഈ സിനിമയുടെ സന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നത്.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകും നൽകുന്നത്.
ഒരു ഗ്രാമത്തിൽ സംഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വളരെ തന്മയത്വത്തോടെ നമുക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ. നാട്ടുമ്പുറത്തിന്റെ ശാലീനത ഒട്ടും ചോർന്നു പോകാതെ കുടുംബബന്ധങ്ങളുടെ തീർവ്രതയും, പ്രണയത്തിന്റെ നൈർമല്യവും നമ്മുക്ക് മുന്നിൽ ചിത്രം കൊണ്ടുവരുന്നു. അച്ഛനും മക്കളുമായുള്ള ആത്മബന്ധം സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്.

നായകന്മാരായ ഹരിപ്രസാദിനെയും സുശ്രുതനെയും അവതരിപ്പിക്കുന്നത് ഇൻഡ്യവുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിപിൻ മംഗലശ്ശേരിയും, സമർത് അംബുജാക്ഷനുമാണ്. നായികയായ ആനന്ദി ആയി എത്തുന്നത് തമിഴിൽ നിന്നുമുള്ള മിയാശ്രീയാണ്.
ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തിയ സിൻസീർ മുഹമ്മദ് കോയ, ശ്യാം കുറുപ്, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, മുകേഷ് എം നായർ തുടങ്ങിയ നവാഗതരും ചിത്രത്തിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നു. മികച്ച പ്രകടനങ്ങളാണ് താരങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ കാഴ്ചവെച്ചത്.


കെ ഷിബുരാജ് ചിത്രത്തിന് കഥയും തിരക്കഥയും രചിച്ചത്. പുതുമുഖങ്ങളോടൊപ്പം പ്രമുഖ അഭിനേതാക്കളായ ശിവജി ഗുരുവായൂർ, ലാലു അലക്സ്, ജാഫർ ഇടുക്കി, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ, സംവിധായകൻ ബോബൻ സാമുവൽ, സാജു നവോദയ, കോട്ടയം പ്രദീപ് എന്നിവരും വ്യത്യസ്തങ്ങളായ വേഷങ്ങളിൽ എത്തി..


ക്യാമറ കൈകാര്യം ചെയ്ത പി.സി ലാൽ, സംഗീതം നിർവഹിച്ച ബി.ആർ.ബിജുറാം എന്നിവരും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.പ്രധാന വിഷയത്തെ വലയം ചെയ്യുന്ന തരത്തില്‍ നര്‍മ്മവും പാട്ടും പ്രണയവും സംഘട്ടനങ്ങളും എല്ലാം ഈ സിനിമയ്ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഏതൊരു പ്രേക്ഷകനെയും സംതൃപ്തമാക്കുന്ന തരത്തില്‍ ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന്..

Share.