നരസിംഹം ഇറങ്ങി 18 വർഷങ്ങൾക്ക് ശേഷം അതേ ദിവസം റിലീസിന് ഒരുങ്ങി ആദി…..

0

പ്രേക്ഷകർ ആകാംക്ഷയോട് കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദിക്കായി.. ചിത്രം ജനുവരി 26ന് പ്രദർശനത്തിനെത്തും… ചിത്രത്തിലെ ഗാനവും ട്രെയിലറും ടീസറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു…


2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്

ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച പ്രണവ് ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായതിനാല്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനവും നേടിയിരുന്നു. പ്രണവിന്റെ പാര്‍ക്കൗര്‍ പരിശീലനം തുടക്കം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രണവിന്റെ ഫൈറ്റ് സീനുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ആദിയില്‍ വന്‍ ഫൈറ്റും സസ്പന്‍സും ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ സീനുകളാണ് ആദിയുടെ ഹൈലൈറ്റ് എന്നും ജിത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ആദിയെ റിവെഞ്ച് ത്രില്ലര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നീ വീഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നും പ്രേക്ഷകരെ തീര്‍ത്തും തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എന്റര്‍ടെയ്നറാകും ആദിയെന്നും ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മോഹന്‍ലാലിനെ കൂടാതെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. അനില്‍ ജോണ്‍സനാണ് സംഗീതം.

ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ഈ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസവുമായി ഒരു ബന്ധമുണ്ട്. അതും മോഹന്‍ലാലുമായി. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റുകളില്‍ ഒന്ന് പുറത്തിറങ്ങുന്നത്. 2000 ജനുവരി 26നാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം തിയേറ്ററുകളിലെത്തിയത്. 18 വര്‍ഷം പിന്നിടുമ്പോള്‍ ഇതേ ദിനത്തിലാണ് മകന്റെ ചിത്രവും തിയേറ്ററുകളിലെത്തുന്നത്.

Share.