രസിപ്പിക്കുന്ന ദിവാന്‍ജി മൂല റിവ്യു വായിക്കാം

0
രസിപ്പിക്കുന്ന ദിവാന്‍ജി മൂല റിവ്യു വായിക്കാം

ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത് കളക്ടർ പ്രശാന്ത് നായറും അനിൽ രാധാകൃഷ്ണ മേനോനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണിത്. .

നോർത്ത് 24 കാതം, സപ്തമശ്രീ തസ്ക്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കിയ നാലാമത്തെ ചിത്രമാണ് ദിവാൻജി മൂല. ചിത്രത്തിന്റെ പേരുകളിൽ തന്നെ വ്യത്യസ്തത സൃഷ്ടിക്കുന്ന സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ.ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ്.

സാജൻ ജോസഫ് എന്ന ഐ എ എസ് ഓഫീസർ ആയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതേ പേരിൽ മറ്റൊരു ഐ എ എസ് ഓഫീസർ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ചിട്ടുണ്ട്.അന്തരിച്ചു പോയ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിത ദാസ് ഒരുക്കിയ കസ്തൂരിമാൻ എന്ന ചിത്രത്തിൽ ആണ് കുഞ്ചാക്കോ ബോബൻ ഇതിനു മുൻപ് സാജൻ ജോസഫ് എന്ന പേരിൽ ഐ എ എസ് ഓഫീസർ കഥാപാത്രം ആയി എത്തിയത്. സാജൻ ജോസഫ് ആലുക്ക എന്നായിരുന്നു ആ ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തിന്റെ പേര്.

തൃശൂർ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.    ഹാര്‍ലി ഡവിടസനില്‍ കറങ്ങുന്ന സാജന്‍(കുഞ്ചാക്കോ ബോബന്‍) എന്ന ജനപ്രിയനായ കലക്ടര്‍ തൃശ്ശൂര്‍ ജില്ലയില്‍ വരുന്നതോടെയാണ് ദിവാന്‍ജി മൂലയ്ക്ക് ആരംഭം,ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന ദിവാന്‍ജി മൂല തൃശ്ശൂര്‍ നഗരത്തിലെ ഗുണ്ടകളും പിടിച്ച്ചുപറിക്കാരും എല്ലാം താമസിച്ചുവരുന്ന ഒരു കോളനിയാണ്, ജിതേന്ദ്രന്‍ (സിദ്ധിക്ക്) വളര്‍ന്ന ദവാജിമൂല, ഒരു സമയത്ത് ബൈക്ക് റേസര്‍ ആയിരുന്ന ജിതെന്ദ്രന്റെ പേരില്‍ ആയിരുന്നു ഈ ദിവാഞ്ഞിമൂല അറിയപ്പെട്ടിരുന്നത്, ഒരു ഘട്ടത്തില്‍ നടന്ന അപകടത്തില്‍ വീല്‍ചെയറില്‍ ബാക്കി ജീവിതം കഴിച്ച്ചുകൂടുന്ന ജേതെന്ദ്രന്റെ ജീവിതവും ഒരു ഇടവേളക്ക് ശേഷം തൃശ്ശൂര്‍ പൂരത്തിനോടനുഭാന്ധിച്ച്  ദിവാന്‍ജി മൂലയില്‍ നടത്തുന്ന ബൈക്ക് രേസിങ്ങുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം
ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് ഹാസ്യത്തിന്റെ അകമ്പടിയോട് കൂടി ചിത്രം ചർച്ച ചെയ്തത്.
ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന നൈല ഉഷ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ എഫി മോള്‍ എന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വേഷമാണ് നൈല അവതരിപ്പിക്കുന്നത്.

നൈലാ ഉഷയുടെ നായിക വേഷം തീർത്തും വിസ്മയിപ്പിച്ചു., സിദ്ദിഖ്, നെടുമുടി വേണു, വിനായകന്‍, നിര്‍മല്‍ ബാലാജി , ഹരീഷ്, സുധീര്‍ കരമന, ടിനി ടോം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നു. സപ്തമശ്രീ തസ്കര എന്ന അനിൽ രാധാകൃഷ്ണ മേനോൻ ചിത്രത്തിലെ സുധീർ കരമനയുടെ കഥാപാത്രം വീണ്ടും പുനർജനിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഏറെ ശ്രദ്ധേയമായ ലീഫ് വാസു എന്ന കഥാപത്രമാണിത്. ഓരോ അഭിനേതാക്കളും തങ്ങളുടെ ഭാഗം മനോഹരമാക്കി. പുതുമുഖങ്ങൾ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങൾ പതിവ് പോലെ തന്നെ മുന്നിട്ടു നിന്നു. സിനിമയ്ക്ക് ചേരുന്ന തരത്തിലുള്ള മനോഹര ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയത്. അക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച അലക്സ് ജെ പുളിക്കലാണ് ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സിലെ മികവുറ്റത്തും മനോഹരവുമായ ദൃശ്യങ്ങൾക്ക് പിന്നിൽ. മനോഹരമായ ദൃശ്യങ്ങളാണ് ഛായാഗ്രാഹകൻ സമ്മാനിച്ചത്.

Share.