മൂന്ന് ചിത്രങ്ങൾ എട്ട് ഗെറ്റപ്പ് ചേഞ്ചുകൾ, വിമർശകരുടെ വായടപ്പിച്ചു ലാലേട്ടൻ

0
മൂന്ന് ചിത്രങ്ങൾ എട്ട് ഗെറ്റപ്പ് ചേഞ്ചുകൾ, വിമർശകരുടെ വായടപ്പിച്ചു ലാലേട്ടൻ

അഭിനയ മികവിൽ മലയാള സിനിമയുടെ ആറാം തമ്പുരാനാണ് നമ്മുടെ ലാലേട്ടൻ, തന്റെ സ്വസിദ്ധ ശൈലികൊണ്ടു അന്യഭാഷയിലെ സിനിമാപ്രേമികളെപ്പോലും വിസ്മയിപ്പിച്ച ആ ലാലിസം, പക്ഷെ എതിരാളികൾ എന്നും ലാലേട്ടനെതിരെ തൊടുക്കാറുള്ള അവസാന ഭാണം എന്നത് അദേഹത്തിന്റെ ശരീര ഭാഷയും ഗെറ്റപ്പ് ചേഞ്ചുകളെയും കുറിച്ചാണ്, എന്നാൽ മലയാള സിനിമ ഇനി കാണാൻ പോകുന്നത് പുതിയ ഒരു ലാലേട്ടനെയാണ്, വരുന്ന പുതിയ 3 ചിത്രങ്ങളിലായി എട്ടോളം വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ലാലിസം ഇനി പകർന്നാടാൻ പോകുന്നത്.

റിലീസിന് തയ്യാറെടുക്കുന്ന വില്ലനിൽ ലാലേട്ടന് രണ്ടു ഗെറ്റപ്പുകൾ ഉണ്ട്, ചിത്രത്തിൻറെ ടീസറിൽ തന്നെ വ്യക്തമാക്കിയ സാൾട്ട് ആന്റ് പെപ്പർ ലുക്ക് ഇപ്പോൾ തന്നെ ട്രെന്റ് ആയിരിക്കുകയാണ്, ചിത്രം ഒരുക്കുന്നത് ബി.ഉണ്ണികൃഷ്ണൻ ആണ്, മൂന്നു ഭാഷകളിലായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ തന്നെ വമ്പൻ താരനിരയാണ് അണിഞ്ഞൊരുങ്ങുന്നത്.

വില്ലന് ശേഷം ഒരുങ്ങുന്ന പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ വർഷങ്ങളായി കാത്തിരുന്ന ലാൽ ജോസ്-ലാലേട്ടൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം, പ്രഫസർ ഇടിക്കുളയായി നീണ്ട താടിയും ചുരുണ്ട മുട്ടികളുമായുള്ള ലാലേട്ടന്റെ പുതിയ ഗെറ്റപ്പ് ആദ്യം തന്നെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു, ചിത്രീകരണത്തിന്റെ അവസാന ഘട്ടങ്ങളിൽ കൊമ്പൻ മീശയും ഒതുക്കിവെട്ടിയ മുടിയുമായി ഒരു മാസ്സ് ഗെറ്റപ്പും ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

മോഹന്‍ലാലിന്റെ അടുത്ത ബ്രഹ്മാൻഡ ചിത്രമായ ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് ഇന്നലെയാണ്. അമാവാസി നാളില്‍ ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തില്‍ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ആകാശത്തെ ചന്ദ്രനെ മറച്ച് ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ മാണിക്കനായാണ്‌ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മീശയില്ലാത്ത മോഹന്‍ലാലിന്റെ പുരികങ്ങള്‍ കണ്‍മഷി കൊണ്ട് കറുപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഇതു വരെ കാണാത്ത ഒരു ലുക്ക് തന്നെയാണ് ഒടിയന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് 35 വയസ് മുതൽ 75 വയസുവരെയുള്ള വ്യത്യസ്ത നാല് ഗെറ്റപ്പുകളിൽ ആണ് നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജിയാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ. സാബു സിറിളാണ് കലാസംവിധാനം.

തുടർന്നെത്തുന്ന ഇന്ത്യൻ സിനിമാലോകം തന്നെ കാത്തിരിക്കുന്ന മഹാഭാരതവും ലാലേട്ടന്റെ കരിയറിലെ ഒരു വമ്പൻ നാഴികക്കല്ല് തന്നെ ആയിരിക്കും.

Share.