മമ്മൂട്ടിയും പ്രണവും ഫഹദും ഒരുമിച്ചെത്തുന്നു

0
മമ്മൂട്ടിയും പ്രണവും ഫഹദും ഒരുമിച്ചെത്തുന്നു

 

മമ്മൂട്ടിയും പ്രണവും ഫഹദും ഇന്ന്‍ ഒരുമിച്ചു എത്തുകയാണ് ! സിനിമയില്‍ അല്ല സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ടീസരും ഗാനങ്ങളുമായി ഇന്ന്‍ മലയാളികളുടെ പ്രിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കും, പുതിയ ചിത്രങ്ങളുടെ ടീസരും ട്രെയിലറും ഗാനങ്ങളും എല്ലാം റെക്കോര്‍ഡുകള്‍ ആക്കി ആര്ധകര്‍ ആഘോഷിക്കുന്ന ഈ കാലത്ത് തങ്ങളുടെ പുതിയ താരങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങളും ആവെസത്തോടെ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

മമ്മൂട്ടിയുടെ പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റിന്റെ ഫസ്റ്റ് ടീസര്‍  ഇന്ന് 5മണിക്ക് പുറത്ത് വിടും. പ്രശസ്ത ഛായാഗ്രഹകൻ ഷാംദത്ത് ആദ്യമായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പ്ലേ ഹൗസാണ്. തിരക്കഥ പുതുമുഖമായ ഫവാസ് മുഹമ്മദാണ്. ശ്യാംദത്തിന്റെ സഹോദരൻ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്, ചിത്രം അടുത്ത മാസം തീയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ക്രൈം ത്രില്ലറില്‍ രണ്ട് ഭാഷകളില്‍ നിന്നുമുള്ള നിരവധി താരങ്ങള്‍ അണിനിരക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേക ചിത്രത്തില്‍ നായിക ഇല്ലെന്നാതാണ്. ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍, സോഹന്‍ സീനുലാല്‍, ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങള്‍ മലയാളത്തിലും മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങള്‍ തമിഴിലും അണിനിരക്കുന്നു.

 

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനവും ഇന്ന് വൈകീട്ടെത്തും .ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ എത്തുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു.

പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ജിത്തു ജോസഫ് ചിത്രത്തിലൂടെ നായകനായും പ്രണവ് എത്തുകയാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രത്തിന്‍റെ ആദ്യ ഗാനം ഇന്ന്‍ വൈകീട്ട്  5 : 30നു പുറത്തിറങ്ങും . ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറില്‍ സിബി എന്ന ഗ്രാമീണ യുവാവിന്‍റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡ് ക്യാമറമാനായ കെ യു മോഹനാണ്.

 

Share.