ഫീല്‍ ഗുഡായി ഹിസ്റ്ററി ഓഫ് ജോയ്-റിവ്യു വായിക്കാം

0
ഫീല്‍ ഗുഡായി ഹിസ്റ്ററി ഓഫ് ജോയ്-റിവ്യു വായിക്കാം

ഒരു മെക്സിക്കൻ അപാരതയിലൂടെ ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദൻ സംവിധാനം ചെയ്ത് പ്രശസ്ത സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകനായി എത്തിയ ചിത്രമാണ് ഹിസ്റ്ററി ഓഫ് ജോയ്. വിഷ്ണു ഗോവിന്ദൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ടി എസ് ശശിധരൻ പിള്ളയാണ്.

വ്യവസയപ്രമുഖനായ ആന്‍ഡ്രൂവിന്റെ മകന്‍ ജോയ് എല്‍.എല്‍.ബി. വിദ്യാര്‍ഥിയാണ്. പഠിച്ചിരുന്ന വേളയില്‍ തന്നിഷ്ടംപോലെ ജീവിച്ചിരുന്ന ജോയ് കൂട്ടുകാര്‍ക്കൊപ്പം കാട്ടിക്കൂട്ടിയ സംഭവത്തെ തുടര്‍ന്ന് പോലീസ് കേസാകുന്നു. കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുന്നു.തുടര്‍ന്ന് ജോയിയുടെ ജീവിതത്തിലുണ്ടാക്കുന്ന സംഭവങ്ങളാണ് ‘ഹിസ്റ്ററി ഓഫ് ജോയ്’ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

ഒരു മെക്സിക്കന്‍ അപാരത പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിഷ്ണു ഗോവിന്ദ്, അഭിനയതാവിന്റെ റോളില്‍ നിന്നും സംവിധാന തോപ്പിയിലെത്തിയപ്പോള്‍ സ്ക്രീനില്‍ അതെ ആസ്വാദനം ക്യാമറക്ക് പിന്നില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ വിഷ്ണുവിന് സാധ്യമായിട്ടുണ്ട്. കാംബുള്ളതും എന്നാല്‍ ലളിതമായ ആവിഷ്കാര ശൈലി കൊണ്ട് ആദ്യ ചിടത്തിലൂറെ തന്നെ തന്റേതായ ഒരു കയ്യൊപ്പ് നല്‍കാന്‍ വിഷ്ണുവിന് സാധ്യമായിട്ടുണ്ട്.

യാഥാര്‍ഥ്യത്തിലൂന്നിയ കഥ പറച്ചിലും സ്വാഭാവികമായ സംഭാഷണങ്ങളും ചിത്രത്തിന്‍റെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വൈച്ചിട്ടുണ്ട്. ജോയ്  എന്ന കഥാപാത്രമായുള്ള വിഷ്ണു വിനയന്റെ  പക്വതയേറിയ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, ഒരു പുതുമുഖ താരത്തിന്റെ പരിബ്രമങ്ങള്‍ ഇല്ലാതെ തന്നെ തന്റെ കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു അഭിനയിക്കാൻ വിഷ്ണുവിന്ഡി കഴിഞ്ഞിട്ടുണ്ട്.മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയ് ഫോർട്ടും ജോജു ജോര്ജും   തങ്ങളുടെ ഭാഗം വളരെ മികച്ച രീതിയിൽ തന്നെ  അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടി . ലിയോണ ലിഷോയ് , സുനിൽ സുഗത, നോബി, എസ് പി ശ്രീകുമാർ, സായി കുമാർ എന്നീ നടീനടന്മാരും  തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ജോവ്വേ ജോർജ് എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ പ്രമേയത്തിന് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. രതീഷിന്റെ ചായഗ്രഹണ മികവും മനോഹരമായ ദ്രിശ്യങ്ങള്‍ പ്രേക്സകര്‍ക്ക് സമ്മാനിക്കുന്നു.

എല്ലാത്തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വാധിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരുക്കിയ ഒരു ക്ലീന്‍ ഫീല്‍ ഗുഡ് എന്റര്‍ ടൈനര്‍ തന്നെയാണ് ഹിസ്റ്ററി ഓഫ് ജോയ്

Share.