ഞാനും എന്‍റെ ശ്രീയും റിവ്യു വായിക്കാം

0
ഞാനും എന്‍റെ ശ്രീയും റിവ്യു വായിക്കാം

ഭാഷയുടെ വരമ്പുകള്‍ മറികിടന്ന്‍ തെലുങ്ക് സിനിമ ലോകത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തലാണ് ഖാദര്‍ ഹസ്സന്‍, ബാഹുബലിയും ധീരയും അടക്കം ബ്രഹ്മാണ്ട വിസ്മയങ്ങള്‍ മലയാളികള്‍ കാണുന്നതിനു മുന്നേ തന്നെ മലയാളികള്‍ക്ക് ഒരു പിടി നല്ല തെലുങ്ക് ചിത്രങ്ങള്‍ നല്‍കാന്‍ ഖാദര്‍ ഹസ്സന് സാധിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ താരം അല്ലു അര്‍ജ്ജുനെ നമ്മുടെ മല്ലു അര്‍ജ്ജുന്‍ ആക്കിയത് തന്നെ ഖാദര്‍ ഹസ്സന്‍ ആയിരുന്നു.

ഒരു ഇടവേളക്ക് ശേഷം രദക്ക് ആര്‍ട്സ് മൊഴി മാറ്റം ചെയ്യുന്ന ചിത്രമാണ് “ഞാനും എന്‍റെ ശ്രീയും“. സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ഓ മൈ ഫ്രണ്ടിന്‍റെ മലയാളം പതിപ്പാണ്‌ ചിത്രം. തെന്നിന്ത്യന്‍ താര റാണിമാരായ ഹന്‍സിക മോട്ട്വാനിയും ശ്രുതി ഹാസ്സനും നായികമാരായെത്തുന്ന ചിത്രത്തില്‍ സിദ്ധര്‍ത്ത് ആണ് നായകന്‍.

ചിത്രത്തിന്‍റെ കഥ വളരെ ലളിതമാണ്. ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയുടെയും പ്രണയ കഥ. ചന്തു (സിദ്ധാർത്ഥ്)  ഒരു ഗായകനും ഗിറ്റാറിസ്റ്റുമവാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആണ്. അദ്ദേഹത്തിന്റെ പിതാവ് (തണേലല്ല ഭരണി) ഒരു സർക്കാർ ജീവനക്കാരനാണ്. മകൻ തന്റെ കോർപറേറ്റ് ജോലിക്കാരനായി മാറണം. ശ്രീ (ശ്രുതി ഹസ്സൻ) ചന്തുവിന്റെ  ബാല്യകാല സുഹൃത്തും അയൽക്കാറിയുമാണ് . ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.അതേ സമയം, ശ്രീ അമേരിക്കയിൽ ജോലിചെയ്യുന്ന നവേദിപിയുമായി പ്രണയത്തിലാണ്, ചന്തു റിതു ശർമ (ഹൻസിക മോട്വാനി) പ്രണയത്തിലാകുന്നു. ബാക്കി കഥകൾ ഇവര്‍  തമ്മിലുള്ള ബന്ധവും ആശയക്കുഴപ്പവും തമ്മിലുള്ള സംഘട്ടനമാണ്.

ഒരു പാട് കഥാപാത്രങ്ങള്‍ക്ക് ഇടം നല്‍കാതെ നാല് പേരിലൂടെ മാത്രം സഞ്ചരിക്കുന്ന ചിത്രമാണ് ഞാനും എന്‍റെ ശ്രീയും, ആണ്‍ പെണ്‍ സൗഹൃദത്തിന്‍റെ മൂല്യവും പ്രണയത്തിന്റെ തീവ്രതയും കൊണ്ട് സമ്പന്നമാണ് ചിത്രം. കേരളത്തിന്റെ പശ്ചാത്തലവും ചിത്രത്തിന് കൂടുതല്‍ മലയാളിത്വം നല്‍കുന്നുണ്ട്, പതിവ് ഖാദര്‍ ഹസ്സന്‍ ചിത്രങ്ങളിലെന്നപോലെ ഒരു മൊഴിമാറ്റ ചിത്രം എന്ന് തോന്നിക്കാത്തക്ക വിധം മനോഹരമായ പരിഭാഷയാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നെടിയെക്കാവുന്ന ഗാനങ്ങളും ചിത്രത്തിന് കൂടുതല്‍ ആസ്വാദന മികവു നല്‍കുന്നു, മലയാളി സംഗീത സംവിധായകന്‍ ആയ രാഹുല്‍ രാജ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.  വേണു ശ്രീരാമിന്റെ കയ്യടക്കത്തോറെയുള്ള അവതരണ മികവ് ആണ് ചിത്രത്തില്‍ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. പതിവ് തെലുങ്ക് ചിത്രങ്ങളിലെ അതിമാനുഷിക സംഘട്ടന രംഗങ്ങളോ നെടുനീളന്‍ മാസ് ഡയലോഗ്കളോ ഇല്ലാത്ത മനോഹരമായ സൌഹൃതത്തിനു പ്രാധാന്യം നല്‍കുന്ന ഒരു പ്രണയ ചിത്രമാണ് ഞാനും എന്‍റെ ശ്രീയും.

Share.