കേരളാ ഫിലിം പ്രൊഡ്യൂസർസ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ നവംബർ 28 മുതൽ

0

കേരളാ ഫിലിം പ്രൊഡ്യൂസർസ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ നവംബർ 28 മുതൽ

കേരളാ ഫിലിം പ്രൊഡ്യൂസർസ് ക്രിക്കറ്റ് ടീം നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് 2018 ന്റെ രണ്ടാം സീസൺ വരുന്ന നവംബർ 28 മുതൽ ആരംഭിക്കുകയാണ്. അതിനു മുന്നോടിയായി ഇന്ന് കൊച്ചിയിൽ വെച്ചു ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്ടൻമാരുടെ കൂടിക്കാഴ്ച നടന്നു. നാലു പൂളുകളിൽ ആയി 12 ടീമുകൾ ആണ് ഈ ടൂർണമെന്റിൽ മാറ്റുരക്കുക. കേരളാ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന ഫ്ളഡ് ലൈറ്റ് ടൂർണമെന്റ് കൂടിയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്.
ശ്രീ ഗോകുലം മൂവീസ് ആണ് ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോണ്സർ. നവംബർ 28 മുതൽ ഡിസംബർ 4 വരെ നീളുന്ന ഈ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും വൈകാതെ തന്നെ നിങ്ങളിലേക്ക് എത്തുന്നതായിരിക്കും. ആദ്യ സീസൺ നേടിയ വമ്പൻ വിജയത്തെ തുടർന്നാണ് ഈ രണ്ടാം സീസൺ എത്തുന്നത്.

Share.