ഇത് വെറും മാസ്സല്ല കൊല മാസ്സാ ! മാസ്റ്റർ പീസ് റിവ്യു വായിക്കാം

0
ഇത് വെറും മാസ്സല്ല കൊല മാസ്സാ ! മാസ്റ്റർ പീസ് റിവ്യു വായിക്കാം

ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും അധികം പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്  മാസ്റ്റർ പീസ്, മാസ്റ്റർ ഓഫ് ദി മാസ്സസ് എന്ന ടാഗ് ലൈനില്‍ ചിത്രം പ്രഖ്യാപിച്ച ദിവസം മുതല്‍ തന്നെ ആരാധകര്‍ ആവേശത്തിന്‍റെ കൊടുമുടിയില്‍ ആയിരുന്നു. ‘രാജാധി രാജ’യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം‌ ചെയ്യുന്ന രണ്ടാമത് ചിത്രമാണു ‘മാസ്റ്റർ പീസ്’

പുലിമുരുകന് തിരക്കഥ ഒരുക്കിയ  ഉദയ് കൃഷ്ണ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്ന ചിത്രം എന്നതും ആരാധകരെ ആവെശന് ആക്കം കൂട്ടിയിരുന്നു.  കേരളത്തിനകത്തും പുറത്തുമായി 455 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ 255 കേന്ദ്രങ്ങളിലും ഷോകള്‍ ഹൗസ് ഫുള്ളാണ്.തിരുവനന്തപുരം നഗരത്തില്‍ മാത്രം 9 തീയേറ്ററുകളിലാണ് മാസ്റ്റര്‍ പീസ് റിലീസ് ചെയ്തത്.സിനിമാ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ഇത്രയും അധികം കേന്ദ്രങ്ങളില്‍ ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നത്. സിനിമാപ്രേമികളെയും മമ്മൂട്ടി ആരാധകരെയും ആവേശത്തിലും ആഘോഷത്തിലുമാക്കിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ക്രിസ്തുമസ്സ് പുതുവല്‍സര ചിത്രം മാസ്റ്റര്‍ പീസ് വെള്ളിത്തിരിയിലെത്തിയിരിക്കുന്നത്.

ട്രാവന്‍ കൂര്‍ മാഹാരാജ കോളേജ് പശ്ചാത്തലമാക്കി റോയൽ വാര്യേർസ്, റിയൽ ഫൈറ്റേഴ്സ് എന്നീ രണ്ട് ഗാങ്ങുകൾക്കിടയിൽ സംഭവിക്കുന്ന ഉരസലുകളിൽ തുടങ്ങുന്ന ചിത്രം ഒരു വിദ്യാർത്ഥിനിയുടെ കൊലപാതകത്തെത്തുടർന്ന് മറ്റൊരു വഴിയേ സഞ്ചരിക്കുന്നു. പോലീസും കേസന്വേഷണവും അടിപിടിയുമായി മുന്നേറുമ്പോൾ ക്രിമിനല്‍ പശ്ചാത്തലമുള്ള എഡ്വേഡ് ലിവിങ്ങ്സ്റ്റണ്‍ എന്ന അദ്ധ്യാപകന്‍ കോളെജില്‍ എത്തുകയും തുടര്‍ന്ന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കുന്ന ത്രില്ലര്‍ സ്വോഭാവത്തിലെക്ക് ചിത്രം മാറുകയും ചെയ്യുന്നു.

ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്ത് കുമാര്‍ പൂനം ബജവ എന്നീ വമ്പന്‍ താരനിരയില്‍  കുമാര്‍ ഗോകുല്‍ സുരേഷിനോടൊപ്പം  മഖ്ബൂല്‍ സല്‍മാനും, പാഷാണം ഷാജിയും ബിജുക്കുട്ടനും കലാഭവന്‍ ഷാജോണും കൈലാഷും നന്ദുവും മുകേഷും ശിവജി ഗുരുവായൂരും പൂനം ബജ്‌വയും ജോണ്‍ കൈപള്ളിയും സുനില്‍ സുഖദയും അഞ്ജലി നായരും മഹിമനമ്പ്യാരും ദിവ്യപിള്ളയുമെല്ലാമായി വന്‍താരനിര തന്നെയുണ്ട് ചിത്രത്തില്‍.

പൂര്‍ണമായും മമ്മൂട്ടിയുടെ കമ്പ്ലീറ്റ് മാസ് ഷോ തന്നെയാണ് ചിത്രം, പതിയെ തുടങ്ങുന്ന ചിത്രം ആദ്യ ഒരു മണിക്കൂര്‍ കോളേജ് പശ്ചാത്തലത്തിലും അവിടത്തെ സഘ്ട്ടനത്തിലൂറെയും സഞ്ചരിക്കുമ്പോള്‍ എഡിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരാധകരെ തെല്ലു നിരാസപ്പെടുത്തുമെങ്കിലും അതി ഗംഭീര ഇന്ട്രോയുമായാണ് മെഗാ സ്റ്റാര്‍ എന്ട്ര, മെല്ലെ തുടങ്ങി കത്തിക്കയറുന്ന സ്വഭാവമാണ് ചിത്രത്തിന്. ചിത്രത്തിന്‍റെ ക്ലൈമാക്സ് തന്നെയാണ് മാസ്റ്റര്‍ പീസിനെ മാസ്റ്റര്‍ പീസാക്കുന്നത്.

മാസ് രംഗങ്ങളാല്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയും ട്വിസ്റ്റുകള്‍ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച്ചും പൂര്‍ണമായും ഒരു ഉത്സവ കാഴ്ച തന്നെ മാസ്റ്റര്‍ പീസ് സമ്മാനിക്കുന്നു. മാസ്സ് സീനുകളും സംഘട്ടന രംഗങ്ങളും ആണ് മാസ്റ്റര്‍ പീസിന്‍റെ ഹൈലൈറ്റുകള്‍. ക്യാംപസിലെ ഗുണ്ടാമാസ്റ്റര്‍ മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമായിരുന്നു. 

ആക്ഷന്‍ രംഗങ്ങളില്‍ ചടുലമായ മമ്മൂട്ടിയുടെ പ്രകടനവും ചിത്രത്തിന്‍റെ ടാഗ് ലൈനിനെ അന്വര്‍ത്ഥം ആക്കുംവിധം ആയിരുന്നു, ഒരു മാസ് ചിത്രത്തിന് ചേര്‍ന്ന് നില്‍ക്കുന്ന കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചടുലമായ ഫ്രാമുകളും കൊണ്ട് ചിത്രത്തിനെ സംബന്നമാക്കുന്നുന്ദ്. സമീപ കാലത്ത് മമ്മൂട്ടിക്കെതിരെ ഉയര്‍ന്ന ചില വിമര്സനങ്ങള്‍ക്ക് മറുപടി എനോണം കൊടുക്കുന്ന ഓണ്‍ സ്പോട്ട് ഡയലോഗുകള്‍ തിയ്യടരുകളില്‍ വലിയ കയ്യടി നല്‍കുന്നു.

റിയലസ്ടിക്കും കലാമൂല്യവും ഒന്നും നോക്കാതെ ഒരു ആഘോഷ കാല ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് തിയ്യടരുകളില്‍ ഒരു ഉത്സവ പ്രതീതി സമ്മാനിക്കുന്ന ചിത്രം തന്നെയാണ് മാസ്റ്റര്‍ പീസ്, ഇത് വെറും മാസ്സല്ല കൊല മാസ്സാ !

Share.