ആന അലറലോടലറൽ റിവ്യു വായിക്കാം

0
ആന അലറലോടലറൽ റിവ്യു വായിക്കാം

പേരിലെ കൌതുകം കൊണ്ട് ക്രിസ്തുമസ് ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ആന അലറലോടലറൽ ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേകതാവ്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബഹുമുഖ പ്രതിഭയായ വിനീത് ശ്രീനിവാസന്‍ നായകനാവുന്നു എന്ന വിശേഷണം കൊണ്ടുകൂടി ചിത്രം റിലീസിന് മുന്നെതന്നെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച്കഴിഞ്ഞിരുന്നു.

നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ചിത്രം ഒരു ക്ലീന്‍ ഫാമിലി എന്‍റെര്‍ടനര്‍ എന്ന രീതിയില്‍ ആണ് ചിത്രം തിയ്യടരുകളില്‍ എത്തിയത്, പ്രധാന കഥാപാത്രംമായി വിനീത് ശ്രീനിവാസനെ കൂടാതെ അനു സിതാര, വിശാഖ് നായർ, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവൻ, ഇന്നസെന്റ്, മാമുക്കോയ, ഹരീഷ് പെരുമണ്ണ എന്നീ വമ്പന്‍ താരനിര കൂടി ചിത്രത്തോടൊപ്പം ഉണ്ട്.

ശരത് ബാലന്‍ തിരക്കഥ ഒരുക്കിയ ചിത്രം ഹാസ്യത്തിന്റെ അകമ്പടിയില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് മുഖം തിരിക്കുന്നു.വ്യത്യസ്ത മതങ്ങളില്‍പെട്ട നായിക നായകന്മാരുടെ പ്രണയവും ചിത്രത്തിന് വിഷയമാകുന്നു. വൈകുണ്ഠപുരം എന്ന ദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടുത്തെ ജാതിപ്പോരും അന്ധവിശ്വാസങ്ങളുടേയും വിശ്വാസങ്ങളുടേയും പേരിലുള്ള വാശിയും വാശിയും തര്‍ക്കങ്ങളും ഒരു മിണ്ടാപ്രാണിയെ എങ്ങനെ ബാധിക്കുന്നു എന്നത് നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ആന അലറലോടലറല്‍.

നിലവിലെ സാമുഹിക വ്യവസ്ഥികലെ ആക്ഷേപ ഹാസ്യമായി സമീപിച്ച് വിമര്‍ശിക്കുന്ന സംവിധായകന്‍ ചിത്രത്തിന്‍റെ പ്രമേയം കൊണ്ട് അഭിനന്ദനം അര്‍ഹിക്കുന്നു, വാളരെ ലാളിത്യത്തോടു കൂടിയും എന്നാല്‍ വളരെ ഗൌരവപൂരവ്മായ സാമുകിക വിഷയവുമാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്. ഹാഷിം എന്ന കേന്ദ്ര കഥാപാത്രമായി വിനീത് ശ്രീനിവാസന്‍ തിളങ്ങിയപ്പോള്‍ വിശാഖ് നായർ, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവൻ, ഇന്നസെന്റ്, മാമുക്കോയ, ഹരീഷ് പെരുമണ്ണ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികവുടതാക്കി.

എടുതുപരയെണ്ടാത് ചിത്രത്തിന്‍റെ സംഗീത വിഭാഗമാണ്‌ ചിത്രത്തിന് ചേരുംവിധം തയ്യാറാക്കിയ മനോഹര ഗാനങ്ങള്‍ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. മലയാള സിനിമയില്‍ നിന്നും അന്യം നിന്ന് പോകുന്ന ഗ്രാമഭംഗിയും തെയ്യവും ക്ഷേത്രവും കൊണ്ടുള്ള മനോഹരമായ ഫ്രാമുകലാലും സമ്പന്നമാണ് ചിത്രം.

ഒരു ക്രിസ്തുമസ് അവധിക്കാലത്ത്‌ കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ആന അലറലോടലറൽ

 

Share.